ഫാക്ടറീസ് & ബോയിലേഴ്സ്
 

വ്യവസായ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സംരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി  തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ ആണ് വകുപ്പ് തലവൻ. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ  സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള 1948-ലെ ഫാക്ടറി ആക്ട്, 1923-ലെ ഇന്ത്യൻ ബോയിലർ ആക്ട് എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് നടപ്പിൽ വരുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല.വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളിലായും 22 ഫാക്ടറി ഡിവിഷനുകളായും 25 അഡീഷണൽ ഫാക്ടറി ഡിവിഷനുകളെയും തിരിച്ചിട്ടുണ്ട്.

വകുപ്പ് നൽകുന്ന സേവനങ്ങൾ

§  ഫാക്ടറി കെട്ടിടങ്ങളുടെ പ്ലാൻ അംഗീകരിക്കുകയും നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകുകയും ചെയ്യുന്നു.

§  ഫാക്ടറികൾക്ക് രജിസ്ട്രേഷൻ നൽകുകയും വാർഷികമായി പുതുക്കുകയും ചെയ്യുന്നു.

§  തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനായി ഫാക്ടറികളിൽ പരിശോധന നടത്തുന്നു.

§  ബോയിലറുകളുടെ രൂപകല്പനയ്ക്ക് അംഗീകാരം നൽകുകയും അവയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

§  ബോയിലറുകളുടെ പരിശോധന നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു

§  സ്റ്റീം ലൈനുകളുടെ രൂപകല്പന അംഗീകരിക്കുകയും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

§  ബോയിലർ അറ്റൻഡന്റ്, ബോയിലർ എഞ്ചിനീയർ എന്നീ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.

§  വെൽഡർമാർക്കുള്ള ക്വാളിഫിക്കേഷൻ റീ-ക്വാളിഫിക്കേഷൻ ടെസ്റ്റുകൾ നടത്തി ഇന്ത്യൻ ബോയിലർ റഗുലേഷൻസ് പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നു.

§  പ്രഷർ വെസലുകൾ, ലിഫ്റ്റിംഗ് ടാകിൾസ് മുതലായവ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനും ഫാക്ടറി കെട്ടിടങ്ങൾ പരിശോധിച്ച് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി കോംപീറ്റന്റ് പേഴ്സൺസിന് നിയമ സാധുത്വം നൽകുന്നു.

§  വകുപ്പിലെ ഉദ്യോഗസ്ഥർക്കും മാനേജ്മെന്റ് പ്രതിനിധികൾക്കും വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും ബോധവൽക്കരണ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

§  തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നു.