പ്രധാനപ്പെട്ട അലേർട്ടുകൾ



കേരള സർക്കാർ
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്
വ്യവസായ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ ആണ് വകുപ്പ് തലവൻ. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള 1948-ലെ ഫാക്ടറി ആക്ട്, 1923-ലെ ഇന്ത്യൻ ബോയിലർ ആക്ട് എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് നടപ്പിൽ വരുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല. വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളിലായും 22 ഫാക്ടറി ഡിവിഷനുകളായും 25 അഡീഷണൽ ഫാക്ടറി ഡിവിഷനുകളെയും തിരിച്ചിട്ടുണ്ട്.

ഫാക്ടറികൾ

ബോയിലറുകൾ

തൊഴിലാളികൾ
ഞങ്ങളുടെ കരുത്ത്




ഓൺലൈൻ സേവനങ്ങൾ

ആദ്യം സുരക്ഷ!
ആദ്യ പരിഗണന സുരക്ഷയ്ക്ക്
WISE - WISCONവകുപ്പിനെ അഭിനന്ദിച്ച് ILO

പതിവ് ചോദ്യങ്ങൾ
പെർമിറ്റുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ
10-ൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന ഏതെങ്കിലും വ്യവസായശാലകൾ രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന്മുമ്പ്ഫാക്ടറി പെർമിറ്റ് അംഗീകാരം നേടേണ്ടതുണ്ട്. 10-ൽ താഴെതൊഴിലാളികളുള്ള ഫാക്ടറികൾക്കു ഫാക്ടറീസ് ആക്ട് 1948-ലെ സെക്ഷൻ 85 വിജ്ഞാപനമനുസരിച്ച് ഉള്ള രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്.