2024-ലെ വ്യവസായിക സുരക്ഷാ അവാർഡുകൾ വിതരണം ചെയ്തു
അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നൽകി വരുന്ന വ്യവസായിക സുരക്ഷാ അവാർഡുകൾ വിതരണം ചെയ്തു. ദേശീയ സുരക്ഷാ ദിനമായ മാർച്ച് 4-ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ശ്രീ. പി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹു. തുറമുഖവും സഹകരണവും ദേവസ്വവും വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ അവാർഡുകൾ വിതരണം ചെയ്യുകയും മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. വ്യക്തിഗത അവാർഡുകളും വകുപ്പിലേയും ഫാക്ടറികളിലേയും ജീവനക്കാർക്കായി നടത്തിയ രചനാ മത്സര വിജയികൾക്കുളള പുരസ്കാരങ്ങളും തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ.കെ വാസുകി ഐ.എ.എസ്. വിതരണം ചെയ്തു.
വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ മൂന്നോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകി വരുന്നത്. ഈ വർഷം ലഭിച്ച അപേക്ഷകളിൽ നിന്നും സുരക്ഷാ അവാർഡ് നിർണ്ണയ കമ്മിറ്റി തെരഞ്ഞെടുത്ത വ്യവസായശാലകൾക്കാണ് സുരക്ഷാ അവാർഡുകൾ നൽകിയത്.
ജോലിക്കാരുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട-യ്ക്ക് അവാർഡ് നൽകി. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ടെക്സ്റ്റൈൽസ് & കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് എറണാകുളം, അപ്റ്റീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം എന്നിവർക്ക് അവാർഡ് നൽകി. മറ്റുള്ളവ എന്ന വിഭാഗത്തിൽ നേവൽ അർമമെന്റ് ഡിപ്പോ, ആലുവ-യ്ക്ക് അവാർഡ് നൽകി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് ശ്രീ. ഗംഗാധരൻ നായർ, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട, ശ്രീ. ആദർശ് എ.ബി., ഫാക്ട്, ഉദ്യോഗമണ്ഡൽ, ആലുവ എന്നിവർക്ക് നൽകി. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കർ അവാർഡ് ശ്രീ. കാജു ഠാകുർ, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, അമ്പലമുകൾ, ശ്രീ. സന്തോഷ് കുമാർ ബിപിസിഎൽ കൊച്ചി റിഫൈനറി, എറണാകുളം എന്നിവർക്ക് നൽകി.
251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ കെ.എസ്.ബി. മിൽ കൺട്രോൾസ് ലിമിറ്റഡ്, തൃശ്ശൂർ, ബിഇഎംഎൽ ലിമിറ്റഡ്, പാലക്കാട് എന്നിവയ്ക്കും ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, കോലഞ്ചേരി-ക്കും റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വീകെസി ഇലാസ്റ്റോമേർസ് പ്രൈവറ്റ് ലിമിറ്റഡിനും മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ ഹിൻഡാൽക്കോ ഇൻഡസ്ട്രീസ് ലിമിറ്റഡ് കളമശ്ശേരി-ക്കും അവാർഡ് നൽകി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എവിറ്റി നാച്ചുറൽ പ്രൊഡക്ട്സ് ലിമിറ്റഡ്, ആലുവയിലെ ശ്രീ. ബെന്നി ആന്റണി-ക്കും ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡ് എവിറ്റി നാച്ചുറൽ പ്രൊഡക്ട്സ് ലിമിറ്റഡ് ആലുവയിലെ ശ്രീ.മൈനുൾ ഇസ്ലാം ഖാനും നൽകി.
101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ സുഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവ-യ്ക്കും ഇൻഡെൻ ബോട്ടിലിംഗ് പ്ലാന്റ് കൊല്ലം-ത്തിനും അവാർഡ് നൽകി. ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ വികെഎൽ സീസണിംഗ് പ്രൈവറ്റ് ലിമിറ്റഡ് തുറവൂർ-ന് അവാർഡ് നൽകി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ ലിമിറ്റഡ്, കോഴിക്കോട് മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ ഏകേ ഫ്ളവേഴ്സ് ആൻഡ് അരോമാറ്റിക് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട എന്നിവയ്ക്കും അവാർഡ് നൽകി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ ശ്രീ. അജീഷ് എൻ -നും ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡ് പാലക്കാട് ഗാഷ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിലെ ശ്രീ. ത്രിലോചൻ നായക് -നും നൽകി.
20 മുതൽ 100 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ ലീവെജ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് തൃശൂർ, കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ പ്രോഡെയർ എയർ പ്രോഡക്ട്സ്, എറണാകുളം, പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് എന്നീ വിഭാഗത്തിൽ എസ്.എൻ.എ. ഔഷധശാല (പി) ലിമിറ്റഡ്, തൃശൂർ, മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാള മനോരമ കൊട്ടിയം, കൊല്ലം, അച്ചൂർ ടീ ഫാക്ടറി വയനാട് എന്നിവയ്ക്കും അവാർഡ് നൽകി.
20 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ എന്ന വിഭാഗത്തിൽ യുഎൽസിസിഎസ് പാലാ സ്റ്റോൺ ക്രഷർ യൂണിറ്റ്, കോട്ടയം, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്സ് എന്ന വിഭാഗത്തിൽ മെർജ് മേക്കാനോ പ്രൈവറ്റ് ലിമിറ്റഡ് (യുണിറ്റ് 1), തൃശൂർ, സാമിൽ & ടിമ്പർ പ്രൊഡക്ട്സ് എന്ന വിഭാഗത്തിൽ കെ.എസ്.എം. & സൺസ് സാമിൽ, പാലക്കാട്, മറ്റുള്ളവ എന്ന വിഭാഗത്തിൽ കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, കളമശ്ശേരി, കൊച്ചി എന്നിവയ്ക്കും അവാർഡ് നൽകി.
ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിക്ക് ഫാക്ട് ഉദ്യോഗമണ്ഡൽ ആലുവ എന്ന ഫാക്ടറിയ്ക്കും, ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി സേഫ്റ്റി ഓഫീസറായി ഗോകുൽ വി ബാബു, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട, ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി മെഡിക്കൽ ഓഫീസർ ആയി ഡോ. എ. പ്രഭാകര വർമ്മ, അപ്പോളോ ടയേഴ്സ് ലിമിറ്റഡ് കളമശ്ശേരി എന്നിവർക്കും അവാർഡ് നൽകി.