ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് റിസർച്ച് സെന്റർ
1. വികസ്വര രാജ്യങ്ങളിൽ ജോലിസ്ഥലത്തെ ആരോഗ്യ-സുരക്ഷയുമായി സംബന്ധിച്ച ചെലവ്കുറഞ്ഞതും പ്രാദേശികമായി ലഭ്യമായതുമായ പ്രസക്തവുമായ നിരവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികളുടെ സമ്മർദ്ദത്തിൽ മിക്കവികസ്വരരാജ്യങ്ങളിലും തൊഴിൽപരമായ ആരോഗ്യം അവഗണിക്കപ്പെടുന്നു. പരമ്പരാഗതമായ ജോലിസ്ഥലത്തെ അടിസ്ഥാനമാക്കിയുള്ള, തൊഴിൽപരമായ ആരോഗ്യം വികസ്വര രാജ്യങ്ങളിൽ അപര്യാപ്തമാണെന്ന്തെളിയിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ തൊഴിൽപരമായ ആരോഗ്യത്തെ സാമൂഹിക നീതിയുടെയും ദേശീയവികസനത്തിന്റെയും വിശാലമായ പാതയുമായി ബന്ധിപ്പിച്ചുകൊണ്ട്മാത്രമേ തൊഴിൽപരമായ ആരോഗ്യത്തിൽ വ്യക്തമായപുരോഗതി കൈവരിക്കാനാകൂ. വ്യാവസായികലോകത്തെ തൊഴിൽ ആരോഗ്യത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത, വികസ്വരരാജ്യങ്ങളിൽ പതിവായി പ്രചരിപ്പിക്കപ്പെടുന്ന ഒരു സന്ദേശമാണ്, ഡാറ്റാശേഖരണം, പ്രശ്നങ്ങളുടെ നിരന്തരമായ വിലയിരുത്തൽ, നൂതനസാങ്കേതിക പരിഹാരങ്ങൾ എന്നിവയിലൂടെ തൊഴിൽപരമായ ആരോഗ്യത്തിൽ പുരോഗതി കൈവരിക്കാൻ കഴിയും. വ്യാവസായിക രാജ്യങ്ങളിലെ തൊഴിൽ പരമായ ആരോഗ്യഗവേഷകർ , ജോലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപറ്റി ഗവേഷണം നടത്തുകയും , അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾ നയങ്ങൾ ആയിമാറ്റുകയും ചെയ്യുന്നു.
അമേരിക്കയിലെ ദേശീയതൊഴിൽ ആരോഗ്യഗവേഷണകേന്ദ്രത്തിന്റെ മുൻകാല അജണ്ട ഒരു ഉദാഹരണമാണ്, ഇത്ആവർത്തിച്ചുള്ള കൺസൾട്ടേഷൻ പ്രക്രിയ ഉണ്ടായിരുന്നിട്ടും, , തൊഴിൽ അന്തരീക്ഷം മൂലം ഉണ്ടാകുന്ന രോഗങ്ങളും പരിക്കുകളും , നമ്മുടെ തൊഴിൽ ശക്തി, ഗവേഷണ ഉപകരണങ്ങൾ ,സമീപനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചുരുക്കിപറഞ്ഞാൽ, എല്ലാതൊഴിലുകളും തൊഴിൽപരമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒട്ടുമിക്ക തൊഴിൽ ജന്യരോഗങ്ങളും ഭേദമാക്കാവുന്നതല്ല, മറിച്ച്തടയാൻ കഴിയുന്നവയാണെന്നും നമുക്കെല്ലാവർക്കും അറിയാം. ഇതിനാൽ തൊഴിൽപരമായ ആരോഗ്യഗവേഷണം പൊതു-പാരിസ്ഥിതിക ആരോഗ്യഗവേഷണത്തിന്റെ അവിഭാജ്യഘടകമായി വർത്തിക്കേണ്ടതും കൂടാതെ ആഗോളവൽക്കരണം, ആരോഗ്യത്തെബാധിക്കുന്ന അപകടകരമായ വസ്തുതകൾ, ജോലിസ്ഥലത്തുള്ള സ്ത്രീകൾ, കുടിയേറ്റതൊഴിലാളികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ എന്നിവ അഭിസംബോധനചെയ്യേണ്ടതുണ്ട്. തൊഴിൽജന്യരോഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഭാരങ്ങൾ പരിഗണിക്കുമ്പോൾ ചികിത്സയേക്കാൾ നല്ലത്പ്രതിരോധമാണെന്ന്പറയാറുണ്ട്. അതിനാൽ, തൊഴിൽപരമായ രോഗം തടയുന്നത്പ്രധാനമായും രണ്ട്സമീപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ താഴെപറയുന്നു
- തൊഴിലാളിയുടെ തൊഴിൽപരമായ ആരോഗ്യത്തിന്റെ നിരീക്ഷണം.
- ജോലി സ്ഥലത്തെ ശാരീരികവും രാസപരവും ജൈവപരവും സാമ്പത്തികവുമായ അപകടങ്ങളുടെ ഉന്മൂലനം/നിയന്ത്രണം.
- മാനേജ്മെന്റിനും തൊഴിലാളികൾക്കും തൊഴിൽ ആരോഗ്യ നിരീക്ഷണം അല്ലെങ്കിൽ സർവേമുഖാന്തരം തൊഴിൽപരമായ ആരോഗ്യ അവബോധം നൽകുക അത്വഴിമെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയും സാമൂഹികസുരക്ഷയും ഉറപ്പാക്കുക..
- തൊഴിലിടങ്ങളിലെ രോഗവിമുക്ത അന്തരീക്ഷത്തിലൂടെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ട്ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം ത്വരിതപ്പെടുത്തുക..
- തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും മാനേജ്മെന്റിനും ജോലിസ്ഥലത്തെ അപകടകരമായ അന്തരീക്ഷം കൈകാര്യം ചെയ്യുന്നതിനായി തൊഴിൽപരമായ ആരോഗ്യവിദ്യാഭ്യാസം നൽകുന്നതിന്.
- ജോലിയിൽ ചേരുന്നതിനുമുൻപും ശേഷവുമുള്ള മെഡിക്കൽ പരിശോധനനടത്തി, ശരിയായ വ്യക്തിയെ ശരിയായ സ്ഥലത്ത്നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക; കൂടാതെ ഫാക്ടറിയിലും ഡിപ്പാർട്ട്മെന്റിലും ഒരുഡാറ്റാബാങ്ക്സൃഷ്ടിക്കുക.
- തൊഴിലാളികൾക്കും, സൂപ്പർവൈസർമാർക്കും, മാനേജർമാർക്കും പ്രത്യേകിച്ച്കെമിക്കൽ അപകടകരമായ യൂണിറ്റുകളിലും ജോലിച്ചുന്നവർക്കും പ്രഥമശുശ്രുഷ ട്രെയിനിങ്നൽകുക കൂടാതെ കേരളത്തിലെ ഡോക്ടർമാർക്ക് AFIH,DIH തുടങ്ങിയ കോഴ്സുകൾ നടത്തുക.