പൗരാവകാശരേഖ
1961-ൽ നിലവിൽ വന്ന ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് അതിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനോപകാരപ്രദവും ആക്കുന്നതിന്റെ ഭാഗമായാണ് പൗരാവകാശരേഖ പ്രസിദ്ധീകരിക്കുന്നത്. വകുപ്പിന്റെ ഘടനയും ഉദേശങ്ങളും വകുപ്പിന്റെ പരിധിയിൽ വരുന്ന അനുബന്ധസേവനങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് പൗരാവകാശരേഖയുടെ പരമപ്രധാനമായ ലക്ഷ്യം.