Please ensure Javascript is enabled for purposes of website accessibility
സി.എം.ഒ പോർട്ടൽ

പതിവ് ചോദ്യങ്ങൾ

FAQ

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

1. ഏത് തരത്തിലുള്ള വ്യവസായശാലകളാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കേണ്ടത് ?
മൂന്നോ അതിൽ കൂടുതലോ തൊഴിലാളികളുള്ളതും 1948-ലെ ഫാക്ടറീസ് ആക്റ്റിൽ പ്രതിപാദിക്കുന്ന ഏതെങ്കിലും നിർമ്മാണ പ്രക്രിയ ഉള്ളതുമായ വ്യവസായശാലകളാണ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കേണ്ടത്.

പെർമിറ്റുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

1.കേരളത്തിലെ ഫാക്‌ടറീസ് & ബോയിലേഴ്‌സ്വകുപ്പിൽ നിന്ന് ഏത്തരത്തിലുള്ള വ്യവസായങ്ങൾക്ക്ഫാക്ടറി പെർമിറ്റ് അംഗീകാരം ആവശ്യമാണ്?
10-ൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന ഏതെങ്കിലും വ്യവസായശാലകൾ രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന്മുമ്പ്ഫാക്ടറി പെർമിറ്റ് അംഗീകാരം നേടേണ്ടതുണ്ട്. 10-ൽ താഴെതൊഴിലാളികളുള്ള ഫാക്ടറികൾക്കു ഫാക്ടറീസ് ആക്ട് 1948-ലെ സെക്ഷൻ 85 വിജ്ഞാപനമനുസരിച്ച് ഉള്ള രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്.

ബോയിലറുകളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

1. കോംപീറ്റൻസിയോഗ്യതാ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ഏതാണ്?
  1. പ്രായം തെളിയിക്കുന്ന രേഖ
  2. വിദ്യാഭ്യാസ യോഗ്യതാ രേഖ
  3. പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്
  4. ഇന്സ്പെക്ഷന് ആവശ്യമായ ഫെസിലിറ്റികളുടെ വിവരങ്ങൾ
  5. ചെയ്ത വർക്കുകളുടെ വിവരങ്ങൾ അടങ്ങിയ ലോഗ് ബുക്ക് (കോംപീറ്റൻസി സർട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത്).